ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് ബുധനാഴ്ച വൈകീട്ട് 3 30 ന് എംബസി ഓഡിറ്റോറിയത്തിൽ നടക്കും. കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഓൺലൈനായി നടത്തിയ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസിൽ ഇത്തവണ നേരിട്ട് പങ്കെടുക്കുവാൻ അവസരമുണ്ട്. ഓപ്പൺ ഹൗസിന് അംബാസഡർ സിബി ജോർജ് നേതൃത്വം നൽകും. ഇന്ത്യയിൽ നിന്നും കുവൈത്തിലേക്കുള്ള നേഴ്സിംഗ് റിക്രൂട്ട്മെന്റ് എന്നതാണ് പ്രധാന ചർച്ചാവിഷയം.
രണ്ട് ഡോസ് വാക്സിൻ എടുത്ത് ഇന്ത്യക്കാർക്ക് community.kuwait@mea.gov.in എന്ന വിലാസത്തിൽ ഈ മെയിൽ അയച്ച രജിസ്റ്റർ ചെയ്ത പങ്കെടുക്കാം. പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കുവാൻ ഉള്ളവർ പേര്,പാസ്പോർട്ട് നമ്പർ, സിവിൽ ഐഡി നമ്പർ, ഫോൺ നമ്പർ, കുവൈത്തിലെ വിലാസം, എന്നിവ സഹിതം മുകളിൽ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടണം. ഇന്ത്യൻ സമൂഹത്തിനായി സന്നദ്ധസേവനം ചെയ്യാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട് അവർ നേരിട്ട് എത്തണമെന്ന് എംബസി അറിയിച്ചു.