ആലപ്പുഴ : മോന്സന് മാവുങ്കലിനെ അറസ്റ്റ് ചെയ്യാനായി ക്രൈംബ്രാഞ്ച് എത്തുന്നത് മകളുടെ മനസ്സമ്മത ചടങ്ങ് നടക്കുന്നതിനിടെയാണ്. മനസ്സമ്മത ചടങ്ങിന്റെ സ്വീകരണം കഴിഞ്ഞാണ് ക്രൈംബ്രാഞ്ച് സംഘം മോന്‍സന്റെ വീട്ടിലേക്ക് എത്തുന്നത്. അതീവ രഹസ്യമായാണ് ക്രൈംബ്രാഞ്ച് സംഘം മോന്‍സന്റെ വീട്ടിലെത്തുന്നത്. തൊട്ടടുത്ത് തന്നെ ചേര്‍ത്തല പോലീസ് സ്റ്റേഷന് ഉണ്ടെങ്കിലും, ലോക്കല്‍ പോലീസിനെ പോലും അറിയിച്ചിരുന്നില്ല.
രണ്ട് വാഹനങ്ങളിലായാണ് ക്രൈംബ്രാഞ്ച് എത്തിയത്. ക്രൈംബ്രാഞ്ച് സംഘത്തെ കണ്ട് അതിഥികള്‍ ആയിരിക്കുമെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ പോലീസാണെന്നും അറസ്റ്റ് ചെയ്യാന്‍ വന്നതാണെന്നും ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി.
ഇതറിഞ്ഞതോടെ മോന്സന് ബഹളമുണ്ടാക്കി. കൂടെ ഉണ്ടായിരുന്ന അംഗരക്ഷകര്‍ പോലീസ് ആണ് വന്നത് എന്നറിഞ്ഞതോടെ കടന്നുകളഞ്ഞു. മോന്‍സനുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. വകുപ്പു തലത്തിലും അന്വേഷണം നടക്കുന്നുണ്ട്.
മോന്‍സന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന വാഹനങ്ങളില്‍ പലതും ഓടിക്കാന്‍ പറ്റുന്നതായിരുന്നില്ല. ഫെറാരി കാറിന്റെ ടയറുകള്‍ എടുത്തുമാറ്റിയ നിലയിലും സ്റ്റിയറിങ് ഊരിക്കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. പതിവായി സഞ്ചരിച്ചിരുന്ന ഡോഡ്ജ് കാറിന്റെ സീറ്റ് ഇളക്കിമാറ്റി വലിയ സ്ക്രീനും ഐപാഡും ഘടിപ്പിച്ചിരുന്നതായും നോട്ടെണ്ണല്‍ യന്ത്രം സ്ഥാപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.