ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ ഇരുപതിനായിരത്തിൽ താഴെ രേഖപ്പെടുത്തി. കഴിഞ്ഞ 200 ദിവസങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് പ്രതിദിന കേസുകള്‍ ഇരുപതിനായിരത്തില്‍ താഴെയെത്തുന്നത്. എന്നാല്‍ രാജ്യത്തെ ആകെ കേസുകളില്‍ 55 ശതമാനവും നിലവില്‍ കേരളത്തില്‍ നിന്നുമാണ്.
24 മണിക്കൂറില്‍ രാജ്യത്ത് 18,795 കോവിഡ് കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. 26,030 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,29,58,002 ആയി. 179 പേരുടെ മരണമാണ് ഇന്നലെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ 447,373 ആയി. രാജ്യത്ത് ആകെ കോവിഡ് ബാധിച്ചത് ഇതുവരെ 33,697,581 പേര്‍ക്കാണ്