ന്യൂ ഡൽഹി;സിപിഐ നേതാവ് കനയ്യ കുമാറും ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിയും ഇന്ന് കോൺഗ്രസിൽ ചേരും. മൂന്ന് മണിക്ക് എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ഇരുവരും കോൺഗ്രസിൽ ചേരുമെന്നാണ് വിവരം. രാഹുൽ ഗാന്ധിയാകും ഇരുവർക്കും പാർട്ടി അംഗത്വം നൽകുക.
ഭഗത് സിംഗ് ജന്മദിനമായ ഇന്ന് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാകും കനയ്യയും ജിഗ്നേഷും കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുക. ഗുജറാത്തിലെ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനമാണ് ജിഗ്നേഷ് മേവാനിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഹാര്‍ദ്ദിക് പട്ടേലിനൊപ്പം ജിഗ്നേഷ് കൂടി എത്തുന്നതോടെ ദളിത് വോട്ടുകള്‍ കൂടി ചേര്‍ത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.
















