കാസർഗോഡ്: പള്ളിക്കരയിൽ നിന്നും കാണാതായ വള്ളം തിരിച്ചെത്തി. ബാബുവിന്റെ ഉടമസ്ഥതയിലുള്ള സെന്റ് ആന്റണി എന്ന വള്ളമാണ് ഇന്ന് പുലർച്ചെ മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. വള്ളത്തിലുണ്ടായിരുന്ന ആറുപേരും സുരക്ഷിതരാണ്. അതിനിടെ, കേരളത്തില്‍ മൂന്ന് ദിവസം കൂടി ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായിയാണ് കേരളത്തിൽ പരക്കെ മഴയ്ക്ക് കാരണം. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 3 ജില്ലകളിൽ ഓറഞ്ച് അലേർട്ടും 11 ഇടത്ത് യെലോ അലർട്ടുമാണ് പ്രഖ്യാപിച്ചത് . എറണാകുളം,ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. കേരള- ലക്ഷ്വദീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്ക്. ഗഞ്ചൻ , ഗഞ്ചപട്ടി, കണ്ഡമാൽ തുടങ്ങി ഒഡീഷയിലെ ഏഴു ജില്ലകളിൽ 48 മണിക്കൂർ നേരത്തേക്ക് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇരുസംസ്ഥാനങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.