കുമളി: വിനോദ സഞ്ചാര കേന്ദ്രമായ തേക്കടിയിൽ ഗ്രീൻ പാലസ് ഹോട്ടൽ ഉടമ മുരളീധരനെ (45) മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് മൃതദേഹം കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ നിലയിൽ കാണപ്പെട്ടത്.
ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുമളി സർക്കിൾ ഇൻസ്പെക്ടർ ജോബിൻ ആന്റണിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു.