കടയ്ക്കലിൽ ട്രിപ്പർ ഡ്രൈവറെ തലയ്ക്കടിച്ചു കൊല്ലാൻ ശ്രമം. മണ്ണ് മാഫിയ സംഘത്തെ കുറിച്ച് പോലീസിന് വിവരം നൽകിയതിന്റെ പേരിലാണ് ആക്രമണം എന്നാണ് പരാതി.ടിപ്പർ ഡ്രൈവറായ കടയ്ക്കൽ സ്വദേശി അനീഷ് ആണ് ആക്രമണത്തിനിരയായത്. ലോറിക്ക് ഓട്ടം ഉണ്ടെന്നും പറഞ്ഞ് അനീഷിനെ അർദ്ധരാത്രിയിൽ വിളിച്ചുവരുത്തിയായിരുന്നു ആക്രമണം. കമ്പി വടി കൊണ്ട് അടിച്ചു ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
മർദ്ദനത്തിൽ തലയ്ക്കും കണ്ണിനും മുതുകിലും ഗുരുതരമായി പരിക്കേറ്റ അനീഷ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഏറെനാളായി തടിക്കലും പരിസരപ്രദേശങ്ങളിലും രാത്രിയുടെ മറവിൽ വ്യാപകമായ രീതിയിൽ നിലനിർത്തൽ നടക്കുന്നുണ്ട്. കടക്കൽ കുറ്റിക്കാട് ഭാഗത്ത് മണ്ണെടുക്കുന്നത് പോലീസിൽ അറിയിച്ചത് അനീഷ് ആണെന്ന് പറഞ്ഞായിരുന്നു മർദ്ദനം.ഇതിന്റെ തുടർച്ചയായി ഇന്ന് രാവിലെ മറ്റൊരു ടിപ്പർ ലോറി ഡ്രൈവറുടെ വീടിനുമുന്നിൽ അക്രമ സംഘമെത്തി ഭീഷണി മുഴക്കി എന്ന പരാതിയുണ്ട്. മണ്ണു മാഫിയയ്ക്കെതിരായ പരാതികളിൽ പോലീസ് നടപടി ഫലപ്രദമല്ലെന്നും ആരോപണമുണ്ട്.