പുതിയ കെ പി സി സി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും അണികളും മാധ്യമങ്ങളും വരവേറ്റത് വലിയ ആവേശത്തോടെയാണ്. എന്നാൽ ഡി സി സി പുനസംഘടനയോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. മുതിർന്ന നേതാക്കൾ പോലും വിമർശങ്ങൾ ഉയർത്തി. സംസ്ഥാന തലത്തിൽ തന്നെയുള്ള നേതാക്കൾ രാജി വെച്ചു. പരസ്യ വിമർശനങ്ങൾ ഉണ്ടായി. കാര്യങ്ങൾ ഏതാണ്ട് കേട്ടടങ്ങിയപ്പോഴാണ് വി എം സുധീരന്റെ രാജി. അത് നേതൃത്വത്തെ വെട്ടിലാക്കി പലതരം സമ്മർദ്ദം ഉണ്ടായെങ്കിലും രാജി പിൻവലിക്കാനോ, അനുനായത്തിനോ സുധീരൻ തയ്യാറായില്ല.
പുതിയ നേതൃത്വതിൽ ഉള്ള അ വിശ്വാസമാണ് സുധീരനെ രാജിയിലേക്ക് നയിച്ചത്. പ്രത്യേകിച്ച് കെ സുധാകരന്റെ സമീപനത്തോടുള്ള വിയോജിപ്പുകൾ. ഇങ്ങനെയുള്ള പൊട്ടി തെറികൾ നിരന്തരം ഉണ്ടാവുന്നത് സംഘടനയെയും അണികളെയും സരമായി ബാധിക്കും. മുന്നോട്ടുള്ള പോക്കിന് തടസ്സം ഉണ്ടാവും. ഇത് നേതാക്കൾ ഇപ്പോഴും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. ദേശീയ തലത്തിൽ ദുർബലമാകുന്ന കോൺഗ്രസ് കേരളത്തിൽ കൂടി ദുർബലമായാൽ മതേതര ജനാധിപത്യ കൂട്ടായ്മക്ക് ഒരു വലിയ പ്രഹരമാവും.