കൊച്ചി: ഡീസൽ വില വീണ്ടും കൂടി. ഡീസലിന് 27 പൈസയാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഡീസൽ ലിറ്ററിന് 94 രൂപ 32 പൈസയായി.
ഈ മാസം ഇത് നാലാം തവണയാണ് ഡീസൽ വില വർധിപ്പിക്കുന്നത്. പെട്രോൾ വിലയിൽ മാറ്റമില്ല, പെട്രോൾ ലിറ്ററിന് 101.48 രൂപയാണ് വില.
മുംബൈയിൽ 96.88 രൂപയാണ് പുതുക്കിയ ഡീസൽ വില. പെട്രോൾ വില മാറ്റമില്ലാതെ 107.26 ൽ തുടരുന്നു. ഡൽഹിയിൽ 89.07 രൂപയാണ് ഡീസലിന്. പെട്രോളിന് 101.19 രൂപയും.
കൊൽക്കത്തയിൽ ഡീസൽ വില 92.17 രൂപയും പെട്രോളിന് 101.62 രൂപയുമാണ്. ചെന്നൈയിൽ 93.69 രൂപയാണ് ഡീസൽ വില. പെട്രോളിന് 98.96 രൂപയും.