ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 2 വിക്കറ്റിന്റെ തകർപ്പൻ ജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സ് ലക്ഷ്യം 50-ാം ഓവറില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ഏകദിനത്തിലെ ഇന്ത്യൻ വനിതകൾ പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോർ ആണിത്.
മൂന്നു മത്സര ഏകദിന പരമ്പര ഓസ്ട്രേലിയ 2-1 എന്ന നിലയില്‍ സ്വന്തമാക്കി.
ബെത്ത് മൂണി (52), ആഷ്ലി ഗാര്‍ഡ്നര്‍ (67) എന്നിവര്‍ ഓസ്ട്രേലിയയ്ക്കായി അര്‍ധശതകം നേടി. അലിസ ഹീലി (35), എല്ലിസ് പെറി (26), താഹില മഗ്രാത്ത് (47) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
ഇന്ത്യയ്ക്കുവേണ്ടി ജുലന് ഗോസ്വാമിയും, പൂജ വസ്ത്രാകറും 3 വിക്കറ്റ് നേടി. സ്നേഹ റാണ ഒരു വിക്കറ്റും നേടി.
ഇന്ത്യക്കായി ഷഫാലി വര്‍മ (56) മികച്ച തുടക്കമാണ് നല്‍കിയത്. സ്മൃതി മന്ദാന (22), യാസ്തിക ഭാട്ടിയ (64), മിതാലി രാജ് (16), ദീപ്തി ശര്‍മ (31), സ്നേഹ റാണ (30) എന്നിവരും തിളങ്ങി.
ഓസ്ട്രേലിയയ്ക്കുവേണ്ടി അനബെല്‍ സതര്‍ലാന്‍ഡ് 3 വിക്കറ്റ് സ്വന്തമാക്കി.