യ്പൂര്: അധ്യാപക യോഗ്യതാ പരീക്ഷക്കിടെ കോപ്പി അടിക്കാൻ ശ്രമിച്ച പരീക്ഷാർഥികളെ പൊലീസ് പിടികൂടി. രാജസ്ഥാൻ എലിജിബിലിറ്റി എക്സാമിനേഷൻ ഫോർ ടീച്ചേഴ്സ് (ആർ.ഇ.ഇ.ടി) പരീക്ഷക്കിടെയാണ് കോപ്പിയടിക്കാരെ പിടികൂടിയത്. ചെരിപ്പിനുള്ളിൽ ബ്ലൂടൂത്ത് ഒളിച്ചുകടത്തി കോപ്പിയടിക്കാൻ ശ്രമിച്ച അഞ്ചു പേരെയാണ് പിടികൂടിയത്.
ഞായറാഴ്ചയാണ് സംസ്ഥാനത്തുടനീളം കടുത്ത സുരക്ഷാ നടപടികളോടെ പരീക്ഷ നടന്നത്. ബ്ലൂടൂത്ത് ഉപകരണം ചെരുപ്പുകള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് പിടിയിലായ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കെത്തിയത്. ഇവരില്‍ മൂന്ന് പേര് പരീക്ഷ എഴുതാനായി എത്തിയ വിദ്യാര്‍ഥികളും മറ്റ് രണ്ടുപേര്‍ പരീക്ഷയില്‍ കൃത്രിമം കാണിക്കുന്നതിന് സഹായിക്കാനെത്തിയവരുമാണെന്ന് രാജസ്ഥാന് പോലീസ് വ്യക്തമാക്കി.
എന്നാല്‍, പരീക്ഷ തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പുതന്നെ സര്‍ക്കാര്‍ പരീക്ഷ നടക്കുന്ന സ്ഥലങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റും എസ്.എം.എസ് സര്‍വീസുകളും നിര്‍ത്തലാക്കിയിരുന്നു. സംസ്ഥാനത്ത് 16 ജില്ലകളിലാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തലാക്കിയത്.
മൊബൈൽ സിം കാർഡും ബ്ലൂട്ട് ഉപകരണങ്ങളും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും ഹൈടെക്ക് പരീക്ഷാർഥികളിൽ നിന്നും കണ്ടെടുത്തു. പരീക്ഷ നടക്കുന്ന ഗംഗാഷഹറിൽ നിന്നാണ് സംഘത്തെ പിടികൂടിയത്. ഇവരെ കൂടുതൽ ചോദ്യംചെയ്യുമെന്നും പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷകളിലൊന്നായ REETപരീക്ഷയില്‍ 16 ലക്ഷം ഉദ്യോഗാര്‍ഥികളാണ് പങ്കെടുത്തത്. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഒഴിവുള്ള 31000 അധ്യാപക തസ്തികകളില്‍ നിയമനം നടത്തുക ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.