ന്യൂഡല്‍ഹി: ഉത്സവകാലത്ത് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് അഭ്യര്‍ഥിച്ചും റേഡിയോ പ്രഭാഷണ പരിപാടി മന് കി ബാത്തിന്റെ 81-ാം അധ്യായത്തിലാണ് മോദിയുടെ പരാമര്‍ശം.വാക്സിനേഷനിൽ ഇന്ത്യ ലോകത്തിന് തന്നെ മാതൃകയാണ്. റെക്കോർഡ് നേട്ടമാണ് രാജ്യം കൈവരിച്ചിരിക്കുന്നത്. വാക്സിനെന്ന സുരക്ഷാ കവചം എല്ലാവരും ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു..
”ഉത്സവങ്ങള്‍ അടുത്തുകൊണ്ടിരിക്കുകയാണ്. കോവിഡിന് എതിരായ പോരാട്ടം നമുക്ക് തുടര്‍ന്നേ മതിയാകൂ. അന്താരാഷ്ട്ര തലത്തില്‍ വാക്സിനേഷനില്‍ റെക്കോഡ് സൃഷ്ടിച്ചത് ഉള്‍പ്പെടെ ‘ടീം ഇന്ത്യ’ ഓരോ ദിവസവും പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കുകയാണ്. ആരും ‘സുരക്ഷാ ചക്ര’ ഉപേക്ഷിക്കരുത്. പ്രോട്ടോക്കോള്‍ പാലിക്കണം”- മോദി പറഞ്ഞു.