കൊച്ചി: കണ്ണൂരിലും മംഗലാപുരത്തും ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ നെടുമ്പാശേരിയിലിറങ്ങി. മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനങ്ങൾ കൊച്ചിയിലിറക്കിയത്.ദുബൈയിൽ നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കാരുമായി വന്ന എയർ ഇന്ത്യ വിമാനവും മംഗലാപുരത്ത് ഇറങ്ങേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനവുമാണ് കൊച്ചിയിലിറക്കിയത്. യാത്രക്കാർ വിമാനത്തിൽ തന്നെ തുടരുകയാണ്. കാലാവസ്ഥ അനുകൂലമായാൽ വിമാനങ്ങൾ അതത് വിമാനത്താവളങ്ങളിലേക്ക് തിരികെ പോകും. വൈകാതെ മടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്ന് എയർ ഇന്ത്യ അധികൃതരും വ്യക്തമാക്കി.