ന്യൂ ഡൽഹി; ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് നീക്കി കാനഡ.നേരത്തെ ഇന്ത്യയിൽ നിന്നും കോമേഴ്സൽ, സ്വകാര്യ വിമാനങ്ങളുടെ സർവീസ് സെപ്തംബർ 26 വരെ കാനഡ നിർത്തിവെച്ചിരുന്നു. ഈ കാലാവധി പൂർത്തിയായതിന് പിന്നാലെയാണ് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് അനുമതി നൽകിയത്.
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഇനി മുതൽ കാനഡയിലേക്ക് യാത്ര ചെയ്യാം. സുരക്ഷമുൻകരുതലുകൾക്കൊപ്പം അംഗീകൃത ലബോറട്ടറി നൽകുന്ന കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൂടി വേണം. സെപ്തംബർ 27 മുതൽ എയർ കാനഡ ഇന്ത്യയിൽ നിന്നും സർവീസ് ആരംഭിക്കും. സെപ്തംബർ 30നാണ് എയർ ഇന്ത്യ സർവീസ് ആരംഭിക്കുക.