തിരുവനന്തപുരം: രാജ്യത്ത് ഡീസൽ വില വീണ്ടും കൂടി. ഒരു ലിറ്റർ ഡീസലിന് 26 പൈസയാണ് കൂടിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡീസലിന് 48 പൈസയാണ് രാജ്യത്ത് കൂടിയത്. ഒരു ലിറ്ററിന് 94.05 രൂപയാണ് കൊച്ചിയിലെ ഇന്നത്തെ ഡീസൽ വില. 95.87 രൂപയാണ് തിരുവനന്തപുരത്തെ ഡീസൽ വില. കോഴിക്കോട് 94.24 രൂപയാണ് വില. എന്നാൽ, പെട്രോൾ വിലയിൽ മാറ്റമില്ല. ഇന്നും 101.48 രൂപയാണ് പെട്രോൾ വില.ഇതിന് മുന്‍പ് ജൂലൈ പതിനഞ്ചിനായിരുന്നു ഡീസല്‍ വില അവസാനമായി കൂട്ടിയത്. മെയ് നാല് മുതല്‍ ജൂലൈ പതിനേഴ് വരെ 9.14 രൂപയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. പെട്രോളിന് 11.44 രൂപയും കൂട്ടിയിരുന്നു. ഇതോടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നിരുന്നു.