തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും ബാറുകള്‍ തുറക്കുന്നതിനും അനുമതി നല്കുന്നതില് തടസ്സമില്ലെന്ന് കോവിഡ് അവലോകന യോഗം. അവലോകന യോഗത്തിലെ തീരുമാനമങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കും.
രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ക്കായിരിക്കും ബാറുകളിലും റസ്റ്റന്റുകളിലും പ്രവേശനം. എ സി ഉപയോഗിക്കാന്‍ പാടില്ല. സീറ്റെണ്ണത്തിന്റെ പകുതി ആളുകളെ പ്രവേശിപ്പിക്കാം.
തീയറ്ററുകള്‍ ഉടന്‍ തുറക്കാന്‍ സാധ്യതയില്ല. സ്കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പാലിക്കേണ്ട മാര്‍ഗരേഖയിലും തീരുമാനമായെന്നാണ് സൂചന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്ക്കുന്ന സാഹചര്യം കൂടി പരിഗണിച്ച ശേഷം മാത്രമേ സര്‍ക്കാര്‍ ഇളവുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.