ന്യൂഡല്‍ഹി : വ്യോമസേനയെ ശക്തിപ്പെടുത്തുന്നതിനായി 56 C-295 ഇടത്തരം സൈനിക വിമാനങ്ങൾ വാങ്ങുന്നു. ഇതിനായി സ്പെയിനിലെ എയർബസ് ഡിഫൻസ് സ്പേസ് ആൻഡ് സ്പെയ്സുമായി 22,000 കോടി രൂപയുടെ വിമാന കരാറിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു.
വ്യോമസേനയുടെ പക്കല്‍ ഇപ്പോഴുള്ള അവ്രോ-748ന് പകരക്കാരനായാണ് c-295 വിമാനങ്ങള്‍ എത്തുന്നത്. 510 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഈ വിമാനങ്ങള്‍ക്ക് സംഘര്‍ഷ മേഖലകളിലേക്ക് സൈനികരെയും വസ്തുക്കളെയും എത്തിക്കാന്‍ സാധിക്കും.
സ്പെയിനിൽ 16 വിമാനങ്ങൾ നിർമ്മിക്കും. 48 മാസത്തിനുള്ളിൽ എയർബസ് ഡിഫൻസ് ആൻഡ് സ്പേസ് കമ്പനി പൂർത്തിയാക്കിയ വിമാനം ഇന്ത്യക്ക് എത്തിക്കും. ശേഷിക്കുന്ന 40 വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കും.
എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്പേസ് ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ് കണ്‍സോര്‍ഷ്യമാണ് നാല്‍പ്പതു വിമാനങ്ങള്‍ നിര്‍മിക്കുക. കരാര്‍ നിലവില്‍ വന്ന് പത്തുവര്‍ഷത്തിനുള്ളില്‍ 40 വിമാനങ്ങളും നിര്‍മ്മിച്ച് വ്യോമസേനയ്ക്ക് കൈമാറണം.
ഇതാദ്യമായാണ് ഇന്ത്യയില്‍ ഒരു സ്വകാര്യ കമ്പനി സൈനിക വിമാനങ്ങള്‍ നിര്‍മിക്കുന്നത്. പുതിയ വിമാനങ്ങള്‍ ലഭിക്കുന്നതോടെ വടക്ക്, വടക്കുകിഴക്കന്‍ മേഖലകളിലും ആന്‍ഡമാന്‍ നിക്കോബാറിലും വേഗത്തിലെത്താന്‍ സാധിക്കുന്നതും, വ്യോമസേനയ്ക്ക് തന്ത്രപരമായി കൂടുതല്‍ കരുത്ത് പകരുമെന്നും സേനാകേന്ദ്രങ്ങള്‍ വ്യക്തമാക്കി.