തനിമയും മായാജാലവും കൊണ്ട സ്വര സൗന്ദര്യം കൊണ്ട് അരനൂറ്റാണ്ട് കാലം ഇന്ത്യൻ സംഗീത ലോകത്തെ തന്നെ അനശ്വര ഗായകനായ എസ് പി ബാലസുബ്രമണ്യം. എസ് പി ബി എന്ന ചുരുക്ക നാമത്തിലാണ് അദ്ദേഹം ജനകീയൻ. ഇതിഹാസമായ അദ്ദേഹം, ഭൗതീകവുമായി ഈ ലോകം വിട്ട് ഒരു കൊല്ലം പിന്നിടുമ്പോൾ ട്വിറ്ററിലും ഫേസ്ബുക്കിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും സിനിമ ലോകവും സംഗീതജ്ഞരും ആരാധകരും ഒന്നായി അദ്ദേഹത്തെ ഒർക്കുകയാണ്.
‘ഇന്ത ദേഹം അണൈധാലും ഇസയായ് മലർവേൻ ‘ എന്ന എസ് പി ബി യുടെ പാട്ടിന്റെ വാരിയാണ് ഏറ്റവും അധികമായി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കു വയ്ക്കപ്പെടുന്നത്.
ശരീരം മായ്ഞ്ഞുപോയാലും സാംഗീതമായി ഞാൻ ഉയർന്നു വരും എന്നാണ് അതിനർത്ഥം.
മലയാളത്തിൽ നിന്നും മോഹൻലാൽ, തമിഴിൽ നിന്നും കമൽ ഹസ്സൻ സംഗീത സംവിധായകാൻ ദേവി ശ്രീ പ്രസാദ് തുടങ്ങി ഒട്ടേറെ പ്രമുഖർ സാമൂഹ്യ മാധ്യമങ്ങളിൽ എസ് പി ബി യോടൊപ്പമുള്ള തങ്ങളുടെ ഓർമ്മകൾ പങ്കുവച്ചു. അവയ്ക്കൊപ്പം ആരാധകരുടെ സംഗീത പ്രവാഹവും വന്നു നിറഞ്ഞു.
In our hearts forever and always with his celestial voice that remains unparalleled. Remembering #SPBalasubrahmanyam Sir on his First Death Anniversary. pic.twitter.com/W2Rvs9YFwf
— Mohanlal (@Mohanlal) September 25, 2021
ഗാനങ്ങൾക്കൊപ്പം തന്നെ സഹാനുഭൂതിയുള്ള തൻറെ സ്വഭാവം കൊണ്ടും ജന മനസ്സിൽ മതിപ്പുള്ള കലാകാരനാണ് എസ് പി ബി. അഞ്ജലി അഞ്ജലിയും, സംഗീത മേഘവും , കാട്ടുകുയില് മന്സുക്കുള്ളേയിലൂടെയും മലയാളികളുടെ മനസിൽ അനശ്വരനായി ഇന്നും അദ്ദേഹം ജീവിക്കുന്നു.
അഞ്ചു പതിറ്റാണ്ടുകളായി 40000 ഗാനങ്ങൾ. തമിഴ്, മലയാളം, തെലുഗു, ഹിന്ദി അങ്ങനെ 16 ഭാഷകളിൽ നിറഞ്ഞു കിടക്കുന്ന ശബ്ധമാണ് ഇന്നും എസ് പി ബി.