ബ്രാവിയ സീരീസില്‍ 85സെഡ്9ജെ എന്ന പുതിയ മോഡല്‍ ടിവി അവതരിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് ടെക്നോളജി ഭീമനായ സോണി. ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള ടിവികളില്‍ നിന്നും വ്യത്യസ്തമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ലോകത്ത് ആദ്യമായി കോഗ്നിറ്റീവ് ഇന്റലിജന്‍സ് ടിവി സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി ടിവി നിര്‍മിച്ചതും സോണിയാണ്. ഈ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ച മറ്റൊരു 4കെ ടിവി നേരത്തെ തന്നെ സോണി പുറത്തിറക്കിയിരുന്നു.
കോഗ്നിറ്റീവ് ഇന്റലിജന്‍സ് ടിവി സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ചു നിര്‍മിച്ച പുതിയ 8കെ മോഡല്‍ ദൃശ്യത്തിൻ്റെ, ശബ്ദത്തിൻ്റെ കാര്യത്തിൽ സമാനതകളില്ലാത്ത അനുഭവം നല്കുമെന്നു പറയുന്നു. ഇതിനായി കോഗ്നിറ്റീവ് പ്രോസസര്‍ എക്സ്ആര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. പ്രദര്‍ശിപ്പിക്കുന്ന വിഡിയോയിലെ, ചിത്രത്തിലെ കളര്‍, കോണ്ട്രാസ്റ്റ് തുടങ്ങിയവയ്ക്ക് അപ്പുറത്തുള്ള ഘടകങ്ങൾ വരെ പരമ്പരാഗത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനു സാധിക്കാത്ത രതീയില്‍ വിശകലനം ചെയ്യുന്നു.
ഇതുപോലെ ശബ്ദമികവിനായും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നു. ഇതെല്ലാം നേരത്തെ സാധ്യമല്ലാത്ത രീതിയിലുള്ള മികവാർന്ന കാഴ്ച-കേള്‍വി അനുഭവം പ്രദാനം ചെയ്യും. പുതിയ പ്രോസസര്‍ മനുഷ്യൻ്റെ തലച്ചോറിനെ അനുകരിക്കാന്‍ ശ്രമിക്കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.