മനംമയക്കുന്ന ഓഫറുകളുമായ് മിന്ത്രയിൽ ബിഗ് ഫാഷൻ ഫെസ്റ്റിവൽ.ഒക്ടോബർ മൂന്ന് മുതൽ പത്ത് വരെയാണ് ഫെസ്റ്റിവൽ. മിന്ത്ര ഇൻസൈഡേർസ്, മിന്ത്ര ലോയൽറ്റി പ്രോഗ്രാംഅംഗങ്ങൾ എന്നിവർക്കെല്ലാം ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ കൂടി ഓഫറുകൾ ലഭിക്കും. ബിഗ് ഫാഷൻ ഫെസ്റ്റിവലിന്റെ പുതിയ എഡിഷനിൽ 7000 ബ്രാന്റുകളാണ് പങ്കെടുക്കുക. പത്ത് ലക്ഷത്തിലേറെ സ്റ്റൈലുകൾ ഉണ്ടാവും. രാജ്യത്തെ ഉത്സവ സീസണിനെ തങ്ങളുടേതാക്കാനുള്ള വമ്പൻ തയ്യാറെടുപ്പിലാണ് കമ്പനി.
എട്ട് ദിവസം നീണ്ടുനിൽക്കുന്ന ഈ ഓഫർ കാലം വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരേപോലെ സന്തോഷം നിറഞ്ഞതാക്കാനാണ് കമ്പനിയുടെ ശ്രമം. 11 ലക്ഷം പുതിയ ഉപഭോക്താക്കൾ ഇക്കുറിയെത്തും എന്ന പ്രതീക്ഷയിലാണ് മിന്ത്ര. പുതുതായി മിന്ത്രയിലെത്തുന്നവർക്ക് ആയിരം രൂപയുടെ കൂപ്പണുകളും ലഭിക്കും. ഇതുപയോഗിച്ച് ഭാവിയിൽ എല്ലാ കാറ്റഗറികളിൽ നിന്നുമായി ഇഷ്ടപ്പെട്ട ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള അവസരം കൂടി ലഭിക്കും.