ഷാര്‍ജ: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ ആറുവിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍കിങ്സ്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 157 റൺസ് വിജയലക്ഷ്യം 18.1 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു.
ഈ വിജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയിൽ ഒന്നാമതായി.
ബാംഗ്ലൂര്‍: 20 ഓവറില്‍ ആറിന് 156, ചെന്നൈ:18.1 ഓവറില്‍ നാലിന് 157.
ഋതുരാജ് ഗെയ്ക്വാദ് (38), ഫാഫ് ഡുപ്ലെസ്സിസ്(31), അമ്പാട്ടി റായുഡു(32) എന്നിവര്‍ ചെന്നൈയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. ബൗളര്‍മാരും വിജയത്തില്‍ നിര്‍ണായക ഘടകമായി.
ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ചാഹലും മാക്സ്വെല്ലും ഓരോ വിക്കറ്റ് സ്വന്തമാക്കി.
മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാനാവാതെ പോയതാണ് ബാംഗ്ലൂരിന് തിരിച്ചടിയായത്. അര്‍ധസെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കലും വിരാട് കോലിയുമാണ് ബാംഗ്ലൂരിന് മാന്യമായ സ്കോര്‍ സമ്മാനിച്ചത്.
ചെന്നൈയ്ക്ക് വേണ്ടി ഡ്വെയ്ന്‍ ബ്രാവോ നാലോവറില്‍ വെറും 24 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശാര്‍ദുല്‍ ഠാക്കൂര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി. ദീപക് ചാഹര്‍ ഒരു വിക്കറ്റ് നേടി.