ചെങ്ങന്നൂര്‍: പരീക്ഷാ കാലയളവില്‍ കോവിഡ് പോസിറ്റീവായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആംബുലന്‍സ് വിട്ടുനല്‍കിയും അവര്‍ക്ക് വേണ്ടുന്ന പൂര്‍ണ്ണ പിന്തുണയും നല്കി ചെങ്ങന്നൂര്‍ നഗരസഭ മാതൃകയായി.
വൈസ് ചെയര്മാന് ഗോപു പുത്തന്മഠത്തിലിന്റെ നേതൃത്വത്തില്‍ നഗരസഭയിലെ വാഹനങ്ങളില്‍ വിദ്യാര്‍ത്ഥികളെ കൃത്യമായി പരീക്ഷയ്ക്ക് എത്തിക്കുയും തലേ ദിവസം അവര്‍ക്ക് വേണ്ടുന്ന പൂര്‍ണ്ണ പിന്തുണയും കൗണ്‍സിലിങ്ങും വൈസ് ചെയര്‍മാന്റെ നേതൃത്വത്തില്‍ നല്കി.
പരീക്ഷാ ദിവസം യാത്രാ സൗകര്യം നടപ്പിലാക്കാന്‍ വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ നേരിട്ടെത്തിയാണ് യാത്രക്കുള്ള സഹായം ചെയ്തു കൊടുത്തത്. മുനിസിപ്പല്‍ പ്രദേശത്തെ കോവിഡ് ബാധിതരായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വീണ്ടും എല്ലാ പിന്തുണയും സഹായവും ചെയ്തു കൊടുക്കുമെന്ന് വൈസ് ചെയര്മാന് ഗോപു പുത്തന്മഠത്തില് അറിയിച്ചു.