ഇടുക്കി: നെടുങ്കണ്ടത്ത് ടെറസിന്റെ മുകളില്‍ കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി 13 വയസ്സുകാരന് മരിച്ചു. വാഴവര പരപ്പനങ്ങാടി മടത്തും മുറിയില്‍ ബിജു-സൗമ്യ ദമ്പതികളുടെ മകന് ജെറോള്‍ഡ് (അപ്പു) ആണ് മരിച്ചത്.
നെടുങ്കണ്ടത്തെ ബിജുവിന്റെ സഹോദരിയുടെ വീട്ടിലാണ് അപകടം നടന്നത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ കയര്‍ കുരുങ്ങിയെന്നാണ് പ്രാഥമിക നിഗമനം. വാഴവര സെന്റ് മേരീസ് സ്കൂളിലെ വിദ്യാര്‍ഥിയാണ്.