തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടു ബോംബ് വച്ചു തകര്‍ക്കുമെന്നു പോലീസ് ആസ്ഥാനത്തു ഭീഷണി സന്ദേശമെത്തി. അണക്കെട്ട് തകര്‍ക്കുകയെന്ന ഉദ്ദേശ്യത്തോടെ ബോംബ് വച്ചതായാണ് വൈകിട്ട് 3.15 ഓടെ ഭീഷണി സന്ദേശം എത്തിയത്.
ഇതേ തുടര്‍ന്നു മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന നടത്താന്‍ നിര്‍ദേശം നല്കി. പോലീസ് ബോംബ്, ഡോഗ് സ്ക്വാഡുകള്‍ മുല്ലപ്പെരിയാറില്‍ പരിശോധന നടത്താന്‍ തുടങ്ങി.
വൈകുന്നേരത്തോടെയാണ് ഭീഷണി ഫോണ്‍ സന്ദേശമെത്തിയത്. തൃശ്ശൂരില്‍ നിന്നുള്ള മൊബൈല്‍ നമ്പറില്‍ നിന്നാണ് വിളി വന്നത്. നമ്പറിന്റെ ഉടമയെ പൊലീസ് കണ്ടെത്തി. വിളിച്ചത് ഇയാള്‍ തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ തൃശ്ശൂര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.