എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത അപൂർവ ജീവിയാണ് മലയാളി. ചതിക്കുഴികൾ എത്രയൊക്കെ ഉണ്ടെന്ന് പറഞ്ഞാലും അതൊന്നും കേൾക്കാതെ വീണ്ടും വീണ്ടും ഇത്തരം കുഴികളിൽ വീണ് കരയുന്നത് നമ്മുടെ സ്ഥിരം കലാപരിപാടിയായി മാറിയിട്ടുണ്ട്. ഇത്തരം ചതിക്കുഴികൾ കുഴിച്ച് നമുക്ക് മുന്നിൽ വലവിരിച്ച് ഇരിക്കുന്നതിൽ മലയാളികളും ഉണ്ട്. ഇരയും വേട്ടക്കാരനും മലയാളികൾ. സാമ്പത്തിക നഷ്ടങ്ങളുടെ പേരിലാണ് ഇത്തരം വൻ വീഴ്ചകൾ ഉണ്ടാകുന്നത്. മിക്കതിനും കാരണം എംഎൽഎം എന്ന മൾട്ടി ലെവൽ മാർക്കറ്റിങ് ആണ്.
റിസോഴ്‌സ് മണി പവർ (ആർ.എം.പി), ബിസയർ, നാനോ എക്‌സൽ, കോണി ബയോ ഇങ്ങനെ മലയാളികൾ കെട്ടും അറിഞ്ഞും അനുഭവിച്ചതുമായ തട്ടിപ്പുകൾ ഏറെ ഉണ്ട്. പക്ഷേ ഓരോ തവണയും പുതിയ പേരിലും രൂപത്തിലും വരുമ്പോഴും കെണിയിൽ കുടുങ്ങാനായി നിരവധി പേർ ഉണ്ട്. പെട്ടെന്ന് പണക്കാരനാകാം. വലിയ അധ്വാനം വേണ്ട. വെറുതെ ഇരുന്നാൽ പണം അക്കൗണ്ടിൽ വരും തുടങ്ങി മോഹന വാഗ്ദാനങ്ങൾ തന്നെയാണ് ഓരോ തവണയും തട്ടിപ്പുകാർ നിരത്തുന്നത്. ഈ വാഗ്ദാനത്തിൽ വീണാൽ നഷ്ടം ലക്ഷങ്ങളാണ്. മുകളിൽ പറഞ്ഞ തട്ടിപ്പ് സംഘങ്ങളുടെ ഇടയിലെ ഏറ്റവും പുതിയ സംഘമാണ് ക്യൂ നെറ്റ്.
പതിനായിരം കോടി രൂപയുടെ തട്ടിപ്പാണ് ക്യൂ നെറ്റ് കേരളത്തിൽ നിന്ന് മാത്രം നടത്തിയത് എന്നാണ് വിവരം. ഇന്ത്യയിൽ നിരോധിച്ച ഒരു കമ്പനി എങ്ങനെ ഇത്രയധികം രൂപ തട്ടിയെടുത്തു എന്നത് ആശ്ചര്യകരമാണ് എങ്കിലും ഇതാണ് വാസ്തവം. ആയിരക്കണക്കിന് പേരാണ് ഈ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ വീണ് ലക്ഷങ്ങൾ നഷ്ടമായവർ. മിക്ക ആളുകൾക്കും കുറഞ്ഞത് മൂന്ന് ലക്ഷം മുതൽ മുകളിലേക്കാണ് നഷ്ടം. ഇവരിൽ തന്നെ മുപ്പതും അമ്പതും ലക്ഷങ്ങൾ നഷ്ടമായവർ ഉണ്ട്. മൂന്ന് ലക്ഷത്തിന് താഴെ ആയിരവും പതിനായിരവും നഷ്ടമായവർ ഉണ്ട്.
പ്രധാനമായും, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, എറണാകുളം ജില്ലകളിൽ ഉള്ളവരാണ് ഈ തട്ടിപ്പിന് ഇരയായത്. ക്യൂ നെറ്റ് കെണിയിൽ വീഴുന്ന ആദ്യ ആളും പിന്നീട് അയാളുടെ സുഹൃത്തുക്കളും ബന്ധുക്കളും എന്ന കണക്കിനാണ് തട്ടിപ്പ് നടക്കുന്നത്. തട്ടിപ്പിന് ഇരയായവരിൽ യുവാക്കളും അഭ്യസ്തവിദ്യരും പുരോഹിതരും പ്രവാസികളും വീട്ടമ്മമാരും ഉണ്ട്. ചെറിയ വരുമാനക്കാർ ആണ് പണം നഷ്ടമായവരിൽ അധികവും.
ഏറ്റവും കൂടുതൽ തട്ടിപ്പിന് ഇരയായവർ പ്രവാസി മലയാളികൾ ആണ്. പ്രത്യേകിച്ച് യുഎഇയിൽ താമസിക്കുന്നവർ. ദുബായിലെ മാളുകൾ കേന്ദ്രീകരിച്ച് ആണ് പല സംഘങ്ങളും ആളെ ചേർക്കൽ പരിപാടി തകൃതിയാക്കി നടത്തിയത്. വലിയ മോഹങ്ങളുമായി എത്തി, ചെറിയ ശമ്പളത്തിന് ജോലിയെടുക്കുന്ന പ്രവാസികളെ കബളിപ്പിക്കൽ എളുപ്പമാണ് എന്നത് തന്നെയാണ് പ്രവാസികൾ ഏറ്റവും കൂടുതൽ ഈ തട്ടിപ്പിന് ഇരയാകാൻ കാരണം.
വലിയ പ്രയാസങ്ങളും ബാധ്യതകളും ചുമലിലേറ്റിയാണ് മിക്കവരും കടൽ കടക്കുന്നത്. സ്വന്തമായി വീട്, മക്കളുടെ, സഹോദരിമാരുടെ വിവാഹം, ബാങ്കിലെ കടങ്ങൾ തുടങ്ങി പ്രവാസം തിരഞ്ഞെടുക്കുന്നവർക്ക് തീർക്കാൻ ഒരുപാട് ഉത്തരവാദിത്വങ്ങൾ ഉണ്ടാകും. ഗൾഫിൽ നിന്നും കിട്ടുന്ന വരുമാനം മതിയാകാറില്ല ഇവരുടെ ഈ ആവശ്യങ്ങൾ നിറവേറ്റാൻ. അത്കൊണ്ട് തന്നെ കാലങ്ങളോളം അവർ ഈ സ്വപ്ങ്ങൾ നിറവേറ്റാൻ, അതുമൂലം ഉണ്ടായ ബാധ്യതകൾ തീർക്കാൻ ഗൾഫ് നാടുകൾ തന്നെ തുടരേണ്ടിവരും. ഇതിനിടയിലേക്കാണ് മോഹന വാഗ്ദാനങ്ങളുമായി ക്യൂ നെറ്റ് കടന്നുവരുന്നത്.
കൂടെ മുൻപ് താമസിച്ചിരുന്ന ഒരാളോ, സുഹൃത്തോ ഒക്കെയാകും ഇവരെ ഈ വലയിൽ വീഴ്ത്തുന്നത്. കുറഞ്ഞ കാലം കൊണ്ട് അവരുടെ ജീവിതത്തിൽ വന്ന മാറ്റങ്ങൾ എണ്ണി പറഞ്ഞാകും ഈ തട്ടിപ്പ്. സ്വന്തമായി ഫ്ലാറ്റ് വാങ്ങി, കാർ വാങ്ങി, കടങ്ങൾ വീട്ടി, ഇപ്പോൾ നല്ലൊരു തുക ആഴ്ചതോറും വരുമാനം ലഭിക്കുന്നുണ്ട് എന്നെല്ലാം ഇവരെ ബോധ്യപ്പെടുത്തും. അല്ലെങ്കിൽ അങ്ങനെ പറഞ്ഞുപറ്റിക്കും. അല്ലെങ്കിൽ തന്റെ മുകളിൽ ഉള്ള വ്യക്തിക്ക് ഇതൊക്കെ കിട്ടി. വൈകാതെ തനിക്കും കിട്ടും എന്ന് ബോധ്യപ്പെടുത്തും. ശരിയാണ്, ചിലർക്കൊക്കെ ഇതിൽ ചിലതൊക്കെ കിട്ടിയിട്ടുണ്ട്. എങ്ങനെ കിട്ടി എന്ന് ചോദിച്ചാൽ മറ്റുള്ളവരെ കെണിയിൽ ചാടിച്ച്, അവരെ ചതിച്ച് നേടി എന്നാണ് ഉത്തരം.
അല്ലാതെ ഇവർ പറയുന്ന പോലെ ബിസിനസ് പങ്കാളിത്തം കൊണ്ട് ഉണ്ടാകുന്ന ലാഭ വിഹിതമല്ല. മറ്റുള്ളവരുടെ കണ്ണീർ കുതിർന്ന പണം ഇവർ തട്ടിയെടുത്തു, ക്യൂ നെറ്റ് തട്ടിയെടുത്തതിന്റെ അപ്പ കഷ്ണം അവരിൽ ചിലർക്കും കിട്ടി. അത്യന്തം ഇത് ചതിയാണ്, ചൂതാട്ടമാണ്. വാഗ്ദാനങ്ങളിൽ വഞ്ചിതരായ മനുഷ്യരുടെ കണ്ണുനീരാണ്.
എങ്ങിനെയാണ് ഒരാൾ ക്യൂ നെറ്റിന്റെ ഭാഗമാകുന്നത്. ഇന്റർവ്യൂ എന്ന പേരിൽ നടക്കുന്നത് എന്താണ്. തങ്ങൾ വഞ്ചിക്കപ്പെട്ടു എന്ന് മനസിലാക്കുന്നത് എവിടെ നിന്നാണ് ?
(അടുത്ത ഭാഗത്തിൽ വായിക്കാം. അന്വേഷണം തുടരുന്നു)