കോഴിക്കോട്: പെരുമണ്ണയിൽ മതിൽ ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണായിരുന്നു അപകടം.പാലാഴി സ്വദേശി ബൈജു(48) ആണ് മരിച്ചത്.
മതില് കെട്ടുന്ന സ്ഥലത്ത് പൈപ്പിന് പൊട്ടലുണ്ടായിരുന്നതിനെ തുടര്‍ന്ന് വെള്ളം ഉള്ളിലേക്ക് ഇറങ്ങിയിരുന്നു. ഇങ്ങനെ മണ്ണ് കുതിര്‍ന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉള്‍പ്രദേശമായതിനാല്‍ രക്ഷാപ്രവർത്തനം വൈകി. മറ്റ് മൂന്ന് പേരെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി.ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.