ചർമ്മ പരിപാലനംപോലെത്തന്നെ പ്രധാനമാണ് തലമുടിയുടെ പരിപാലനവും. ആരോഗ്യമുള്ള മുടി ലഭിക്കണമെങ്കിൽ അതിനെ കൃത്യമായി സംരക്ഷിക്കണം. തലമുടിയുടെ ആരോഗ്യത്തിന് മികച്ചൊരു പരിഹാരമാണ് തെെര്. ചര്‍മ്മപ്രശ്നങ്ങള്‍ക്ക് മാത്രമല്ല തലമുടിയുടെ പ്രശ്നങ്ങള്‍ക്കും ഉത്തമ പരിഹാരമാണിത്.
സിങ്ക്, വിറ്റാമിന്‍ ഇ, പ്രോട്ടീനുകള്‍, ലാക്റ്റിക് ആസിഡ് എന്നിവയാല്‍ സമ്പന്നമാണ് തെെര്. തൈരിലടങ്ങിയിരിക്കുന്ന ഈ ഘടകങ്ങള്‍ ചര്‍മ്മത്തിൻ്റെയും തലമുടിയുടെ ഒട്ടുമിക്ക പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാര്‍മാണ്. മുടികൊഴിച്ചിൽ അകറ്റാൻ തെെര് രണ്ട് രീതിയില്‍ ഉപയോഗിക്കാം.
- ഒരു കപ്പ് തൈരിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. ഈ മിശ്രിതം 10 മിനുട്ട് മാറ്റി വയ്ക്കുക. ഒരു പാത്രത്തില്‍ ഒരു ടീസ്പൂണ്‍ നാരങ്ങ നീരും വെള്ളവും ചേര്‍ത്ത് മിശ്രിതമുണ്ടാക്കുക. ശേഷം തലയില്‍ തെെരും ഒലിവ് ഓയിലും കൊണ്ടുള്ള പേസ്റ്റിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. അതിനുശേഷം നാരങ്ങ നീര് ചേര്‍ത്ത വെള്ളമുപയോഗിച്ച് വീണ്ടും തലമുടി കഴുകുക. മാസത്തില്‍ മൂന്നോ നാലോ തവണ ഈ ഹെയര്‍ പാക്ക് ഇടാം. തൈരില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി 5, ആന്റി ബാക്ടീരിയല്‍ ഘടകങ്ങളുമാണ് മുടിയെ ആരോഗ്യ മുള്ളതാക്കി സംരക്ഷിക്കുന്നത്.
- ഒരു ടീസ്പൂണ്‍ തൈര്, കറ്റാര്‍വാഴ ജെല്‍ എന്നിവ ചേര്‍ത്ത് മിശ്രിതം ഉണ്ടാക്കുക. മുടിയില്‍ ഈ പേസ്റ്റ് പുരട്ടുക. അരമണിക്കൂറിന് ശേഷം ചെറുചൂടുവെള്ളത്തില്‍ ഇത് കഴുകിക്കളയുക. ആഴ്ചയില്‍ ഒരു തവണ ഈ പാക്ക് ഇടാം. കറ്റാര്‍വാഴയിലെ അമിനോ അസിഡുകള്‍ മുടിയുടെ വേരുകള്‍ ആരോഗ്യമുള്ളതായിരിക്കാന്‍ സഹായിക്കുന്നു.