തിരുവനന്തപുരം: കുപ്പിവെള്ളത്തിൻ്റെ വില വർധിപ്പിക്കണമെന്നാവിശ്യപെട്ട് കുപ്പിവെള്ള നിര്‍മാണ കമ്പനികള്‍. ലിറ്ററിന് 13 രൂപയിൽ നിന്ന് 16 രൂപയാക്കി ഉയർത്തണമെന്നാണ് ആവിശ്യം. വില വർധിപ്പിച്ചിലെങ്കില് ഉല്പാദനം നിര്‍ത്തിവെക്കേണ്ടിവരുമെന്നും ജി.എസ്.ടി നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കുപ്പിവെള്ള നിര്‍മാണ കമ്പനികളുടെ സംഘടനയായ കേരള പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍ മാനുഫാക്ച്ചേര്‍സ് അസോസിയേഷന് ഭാരവാഹികൾ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിൻ്റെ കുപ്പിവെള്ള വ്യവസായത്തിനെതിരായ നയങ്ങള്‍ ഈ മേഖലയെ തകർക്കുകയാണ്.
കുടിവെള്ള വ്യവസായത്തിനെതിരായ തെറ്റായ നയങ്ങൾ അവസാനിപ്പിക്കുക, മറ്റ് സംസ്ഥാനങ്ങള്‍ക്ക് സമാനമായ വ്യവസായ അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി അസോസിയേഷന് ഇന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും.