ന്യൂഡൽഹി: ഒക്ടോബർ ഒന്ന് മുതൽ മൂന്ന് ബാങ്കുകളുടെ ചെക്ക് ബുക്കുകൾ അസാധുവാകുമെന്നാണ് പി.എൻ.ബിയുടെ മുന്നറിയിപ്പ്. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക് എന്നി പൊതുമേഖല ബാങ്കുകളുടെ ചെക്ക് ബുക്കുകളാണ് ഒക്ടോബർ മുതൽ അസാധുവാകുന്നത്.
ഒക്ടോബർ ഒന്നു മുതൽ ഈ ചെക്കുകളിൽ ഇടപാടുകൾ നടത്താൻ കഴിയാത്തതിനാൽ പഴയ ചെക്ക് ബുക്കുകൾ ഉടൻ മാറ്റി പുതിയ ഐഎഫ്എസ്സി, എംഐസിആർ കോഡുകൾ ഉൾപ്പെടുന്ന ചെക്ക് ബുക്ക് കൈപ്പറ്റാൻ ഇന്ത്യൻ ബാങ്കും, പി.എൻ.ബിയും അറിയിച്ചു. അക്കൗണ്ടുടമകൾക്ക് പുതിയ ചെക്ക് ബുക്ക് അടുത്തുള്ള ബ്രാഞ്ചിൽ നിന്ന് വാങ്ങാൻ കഴിയും. ഇന്റർനെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ മൊബൈൽ ബാങ്കിംഗ് വഴിയും അപേക്ഷ നൽകാം. കൂടാതെ കോൾ സെന്റർ വഴിയും പുതിയ ചെക്ക്ബുക്ക് ആവശ്യപ്പെടാം.