ന്യൂഡൽഹി∙ ഇന്ത്യൻ സേനയുടെ ആയുധശേഖരം ശക്തിപ്പെടുത്തുന്നതിനായി പുതിയ കരാറുമായി പ്രതിരോധ മന്ത്രാലയം. രാജ്യത്ത് തദ്ദേശീയമായി നിര്‍മിച്ച 118 അര്ജുന് എംകെ-1എ യുദ്ധ ടാങ്കുകള്‍ക്ക് പ്രതിരോധ മന്ത്രാലയം ഓര്‍ഡര്‍ നല്കി. 7523 കോടി രൂപ മുടക്കിയാണ് ടാങ്കുകള്‍ കരസേനയുടെ ഭാഗമാകുന്നത്.
ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിപ്രകാരം, ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡിനു കീഴില്‍ തമിഴ്നാട്ടിലെ ആവടിയിലുള്ള ഹെവി വെഹിക്കിള്‍സ് ഫാക്ടറിയാണ് ടാങ്കുകള്‍ നിര്‍മിക്കുക. വ്യോമസേനയ്ക്കായി പുതിയ വിമാനങ്ങള്‍ ഉള്‍പ്പെടെ വാങ്ങാന്‍ 33000 കോടിയുടെ പദ്ധതിക്ക് അനുമതി നല്‍കിയതിന് പിന്നാലെയാണ് കരസേനയ്ക്ക് കരുത്തേകാന്‍ പുതിയ ടാങ്കുകള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ കരാറൊപ്പിട്ടത്.
നേരത്തേ ഉപയോഗിച്ചിരുന്ന എംകെ–1 വകഭേദത്തിൽനിന്ന് 72 പുതിയ സവിശേഷതകളും കൂടുതൽ തദ്ദേശീയ ഘടകങ്ങളും ഉൾക്കൊള്ളുന്നതാണ് അർജുന എംകെ–1 എ ടാങ്കുകൾ. 7523 കോടി വിലമതിക്കുന്ന കരാർ പ്രതിരോധ മേഖലയിൽ ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കുന്നതിനു കൂടുതൽ ഊർജം പകരുമെന്നും ‘ആത്മനിർഭർ ഭാരതി’ലേക്കുള്ള ഒരു പ്രധാന കാൽവയ്പാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രാലയം അഭിപ്രായപ്പെട്ടു.
എല്ലാ ഭൂപ്രദേശങ്ങളിലും അനായാസമായി പ്രവർത്തിക്കാൻ ശേഷിയുള്ള ഇവ രാത്രി– പകൽ വ്യത്യാസമില്ലാതെ ലക്ഷ്യം ഭേദിക്കാൻ കഴിവുള്ളവയാണെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചു. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ മൾട്ടി ലെയർ പരിരക്ഷയാണ് ഇതിൽ ഒരുക്കിയിരിക്കുന്നതെന്നും മന്ത്രാലയം അവകാശപ്പെടുന്നു.
ഓട്ടോ ടാര്‍ഗറ്റ് ട്രാക്കര്‍, റിമോട്ട് കണ്ട്രോള്ഡ് വെപ്പണ്‍ സിസ്റ്റം, എക്സ്പ്ലോസീവ് റിയാക്ടീവ് ആര്‍മര്‍, അഡ്വാന്‍സ്ഡ് ലേസര്‍ വാര്‍ണിങ് കൗണ്ടര്‍മെഷര്‍ സിസ്റ്റം, അഡ്വാന്‍സ്ഡ് ലാന്‍ഡ് നാവിഗേഷന്‍ സിസ്റ്റം, ഇംപ്രൂവ്ഡ് നൈറ്റ് വിഷന്‍ തുടങ്ങിയ നിരവധി നൂതന സംവിധാനങ്ങള്‍ ടാങ്കറിലുണ്ട്.
ഓര്‍ഡല്‍ നല്കിയവയില് അഞ്ച് അര്ജുന് എംകെ-1എ ടാങ്കുകള്‍ 30 മാസത്തിനുള്ളില്‍ കരസേനയ്ക്ക് ലഭ്യമാകും. തുടര്‍ന്ന് വര്‍ഷംതോറും 30 വീതം ടാങ്കുകളും സൈന്യത്തിന്റെ ഭാഗമാകും. നിലവില്‍ ടി-90, ടി-72, അര്ജുന് എംകെ-1 എന്നീ ടാങ്കറുകളാണ് ഇന്ത്യന്‍ സൈന്യത്തിന്റെ പക്കലുള്ളത്.