ചെങ്ങന്നൂർ: ചെങ്ങന്നൂർ പുലിക്കുന്ന് പ്രദേശത്തെ കുടിവെള്ള ക്ഷാമം അടിയന്തിരമായി പരിഹരിക്കണമെന്ന് സി.പി.ഐ.എം പുലിക്കുന്ന് ബ്രാഞ്ച് സമ്മേളനം നഗരസഭാ ഭരണാധികാരികളോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സഖാവ് കെ.കെ.ആർ നഗറിൽ ( ചെത്ത് തൊഴിലാളി യൂണിയൻ ആഫീസ്) വെച്ച് നടന്ന ചെങ്ങന്നൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റിയിലെ പുലിക്കുന്ന് ബ്രാഞ്ച് സമ്മേളനം സി.പി.ഐ.എം ഏരിയാ കമ്മിറ്റി അംഗം സഖാവ് ജയിംസ് ശമുവേൽ ഉദ്ഘാടനം ചെയ്തു. സഖാവ് സി.കെ.ഗംഗാധരൻ അദ്ധ്യക്ഷനായി.
സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി യു. സുഭാഷ് ലോക്കൽ കമ്മിറ്റി അംഗങ്ങളായ മധുചെങ്ങന്നൂർ, കെ.കെ.ചന്ദ്രൻ ,പി.കെ.അനിൽകുമാർ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. രമ്യകൃഷ്ണൻ കൃതജ്ഞത രേഖപ്പെടുത്തി.
ബ്രാഞ്ച് സെക്രട്ടറിയായി രമ്യാ കൃഷ്ണനെ തിരഞ്ഞെടുത്തു. സമ്മേളനത്തിന് തുടക്കം കുറിച്ച് സഖാവ് സി.കെ.ഗംഗാധരൻ പതാക ഉയർത്തി.