കൊച്ചി: ആണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ട്യൂഷന് അധ്യാപകന് അറസ്റ്റില്‍. ശ്രീമൂലനഗരം സൗത്ത് വെള്ളാരപ്പിള്ളി കൂട്ടുങ്കല്‍ വീട്ടില്‍ ജയിംസ് (59) ആണ് പിടിയിലായത്.
നെടുമ്പാശേരിയിലാണ് സംഭവം. ട്യൂഷന് എടുക്കാനെന്ന വ്യാജേനെ കുട്ടികളെ വിളിച്ചു വരുത്തി ലൈംഗികാതിക്രമം കാണിച്ചുവെന്ന പരാതികളെ തുടര്‍ന്നാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
സംഭവത്തിനു ശേഷം ഇയാള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതി പിടിയിലാകുന്നത്. ഇയാള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് എസ്.പി കാര്‍ത്തിക് അറിയിച്ചു.