മോസ്കോ: റഷ്യയിൽ പറക്കലിനിടെ സൈനിക വിമാനം കാണാതായെന്ന് റിപ്പോർട്ട്. ആറു പേർ യാത്ര ചെയ്ത ആന്റനോവ്-26 വിമാനമാണ് തെക്ക് കിഴക്ക് ഖബാറോസ്ക് പ്രദേശത്ത് വെച്ച് കാണാതായത്. ആശയ വിനിമയ ഉപകരണങ്ങളുടെ പരിശോധനക്കായി പറന്നുയുർന്ന വിമാനവുമായുള്ള ബന്ധം 38 കിലോമീറ്റർ അകലെ വെച്ച് നഷ്ടപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഫെഡറൽ എയർ ട്രാൻസ്പോർട്ട് ഏജൻസിയുടെ എം.ഐ-8 ഹെലികോപ്റ്റർ തിരച്ചിൽ ആരംഭിച്ചു. മേഖലയിൽ രക്ഷാദൗത്യത്തിനായി 70 അംഗ സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ തിരച്ചിൽ വൈകിപ്പിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.