കുവൈത്ത് സിറ്റി: വിസ കാലാവധി കഴിഞ്ഞവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ കീഴടങ്ങണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇങ്ങനെ കീഴടങ്ങുന്നവർക്ക് സ്പോൺസറുടെ ചെലവിൽ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി പോകുന്നതിനുള്ള നിയമ നടപടികൾ ഒഴിവാക്കി ശരിയായ വിസയിൽ രാജ്യത്തേക്ക് മടങ്ങി വരുന്നതിന് അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
താമസനിയമലംഘകരെ കണ്ടെത്താനായുള്ള പരിശോധന തുടരുന്നതിനിടെയാണ് ക്യാമ്പയിന് നേതൃത്വം നൽകുന്ന പൊതുസുരക്ഷ വിഭാഗം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സൗബി താമസരേഖകൾ ഇല്ലാത്ത വിദേശികൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരകണമെന്ന് അറിയിച്ചത്.