കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. തുടര്‍ച്ചയായി രണ്ട് ദിവസം വില വര്‍ധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത്. പവന് 200 രൂപ കുറഞ്ഞ് 34,880 ആയി. ഗ്രാമിന് 25 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിൻ്റെ വില 4360 രൂപയായി.
ഇന്നലെ പവന് 160 രൂപ ഉയര്‍ന്നിരുന്നു. രണ്ട് ദിവസത്തിനിടയിലുണ്ടായ വര്‍ധന 440 രൂപയാണ്.അഞ്ച് ദിവസത്തിനിടെ സ്വര്‍ണ വില പവന് 800 രൂപ കുറഞ്ഞിരുന്നു. പിന്നാലെയാണ് വര്‍ധനവുണ്ടായത്. അതിനിടെയാണ് ഇന്ന് വില വീണ്ടും താഴ്ന്നത്.