ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 31,923 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 61.63 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. കേരളത്തിൽ ബുധനാഴ്ച 19,675 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് 24 മണിക്കൂറിനിടെ 31,990 പേർ കോവിഡിൽനിന്നും മുക്തി നേടി. 282 പേർ മരിക്കുകയും ചെയ്തു. ഇതിൽ 142 മരണം കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,46,050 ആയി ഉയർന്നു.നിലവിൽ 3,01,604 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നത്. 187 ദിവസത്തിനിടെ കുറഞ്ഞ കണക്കാണിത്.രാജ്യത്ത് ഇതുവരെ 83,39,90,049 പേർക്ക് വാക്സിൻ നൽകി. 71,38,205 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വാക്സിൻ നൽകിയത്.