ഷോപ്പിയാൻ: ജമ്മു കശ്മീരിൽ സുരക്ഷാസേന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു.സൗത്ത് കശ്മീരിലെ ഷോപ്പിയാനിലാണ് ഇന്നലെ രാത്രിയോടെ ഏറ്റുമുട്ടലുണ്ടായത്. പ്രദേശവാസിക്കെതിരെ കഴിഞ്ഞ രാത്രി ഭീകരര്‍ വെടിവച്ചതിന് പിന്നാലെ സൈന്യം നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഷോപ്പിയാനിലെ ചിത്രഗാം കാലൻ ഏരിയയിലെ കച്ചവടക്കാരനായ ജീവർ ഹമീദ് ഭട്ടിന് നേരെ ഭീകരൻ വെടിയുതിർത്തതിനെ തുടർന്നാണ് സുരക്ഷാസേന പ്രദേശത്ത് തിരച്ചിൽ നടത്തിയത്. കാലിന് പരിക്കേറ്റ ജീവർ ഹമീദ് ഭട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭീകരനിൽ നിന്ന് ഒരു പിസ്റ്റലും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.
അതേസമയം ജമ്മുകശ്മീരില്‍ ഭീകരരുടെ സാന്നിധ്യം വര്‍ധിക്കുന്നതായി നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മഞ്ഞുകാലം അടുത്തതിനാല്‍ അതിര്‍ത്തി കടന്ന് ഭീകരര്‍ നുഴഞ്ഞുകയറുമെന്നും ആയുധങ്ങള്‍ എത്തുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.