സുനിൽ പരമേശ്വരൻ്റെ അനന്തഭദ്രം നോവൽ വീണ്ടും സിനിമയാകുന്നു. സുനിൽ പരമേശ്വരൻ ആണ് ഫേസ്ബുക്കിലൂടെ ഈ വിവരം അറിയിച്ചത്. ‘ദിഗംബരൻ’ എന്നാണ് പുതിയ ചിത്രത്തിന്‍റെ പേര്. ഫഹദ് ഫാസിൽ ചിത്രമായ ‘അതിരൻ’ സംവിധാനം ചെയ്ത വിവേകാണ് ‘ദിഗംബരൻ’ നിനിമയും സംവിധാനം ചെയ്യുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ മാറിയാൽ ധനുഷ്കോടിയിലും ഹിമാലയത്തിലുമായി ചിത്രീകരണം തുടങ്ങും. ഒരു നോവലിനെ ആധാരമാക്കി രണ്ട് സിനിമയുണ്ടാകുന്നത് ആദ്യമായിട്ടായിരിക്കുമെന്ന് സുനിൽ പരമേശ്വർ പറഞ്ഞു. സിനിമയിൽ ദിഗംബരന്‍റെ മറ്റൊരു മുഖം കാണാമെന്നാണ് ഇദ്ദേഹം പറയുന്നത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fparameshwaransunil%2Fposts%2F430251925360655&show_text=true&width=500
മനോരമ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച നോവലായ ‘അനന്തഭദ്രം’ 2005 ലാണ് പൃഥ്വിരാജിനെയും കാവ്യാ മാധവനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി തിയറ്ററുകളിലെക്കെത്തിയത്. സന്തോഷ് ശിവനായിരുന്നു സംവിധാനം ചെയിതിരിക്കുന്നത്.
മലയാളികളുടെ എക്കാലത്തെയും പ്രിയപെട്ട സിനിമക്കളിനൊന്നാണ് ‘അനന്തഭദ്ര’വും അതിലെ ‘ദിഗംബരൻ’ എന്ന കഥാപാത്രവും.