ഗള്‍ഫ് നാടുകളില്‍ 1500 ലേറെ തൊഴിലവസരങ്ങളുമായി ആമസോണ്‍. പ്രത്യക്ഷമായും പരോക്ഷമായും 1500 ല്‍ അധികം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രത്യക്ഷത്തില്‍ എത്ര പേര്‍ക്ക് ജോലി നല്‍കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
ഡെലിവറി, സ്റ്റോറേജ്, എന്നിവയിലായിരിക്കും കമ്പനി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളത്. അടുത്ത വര്‍ഷത്തിന്റെ ആദ്യ പകുതിയോടെ യുഎഇയില്‍ മൂന്ന് ഡാറ്റ സെന്ററുകള്‍ തുറക്കുമെന്ന് ആമസോണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഗള്‍ഫ് നാടുകളില്‍ കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആമസോണിന്റെ പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍.