ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം ടി നടരാജന് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് സഹതാരം വിജയ് ശങ്കർ ഉൾപ്പടെ ആറ് പേർ നിരീക്ഷണത്തിലേക്ക് മാറി.
ഇന്ന് ഡൽഹി ക്യാപിറ്റൽസുമായി നടക്കുന്ന മത്സരത്തിന് മുന്നോടിയായി നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് നടരാജന് രോഗം സ്ഥിരീകരിച്ചത്. വിജയ് ശങ്കറും നെറ്റ് ബൗളർ പെരിയസാമി ഗണേശനുമാണ് നിരീക്ഷണത്തിലേക്ക് മാറിയ കളിക്കാർ. മറ്റ് നാല് പേർ പരിശീലക സംഘത്തിലെ അംഗങ്ങളാണ്.