തിരുവനന്തപരം;സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പക്ഷെ കുട്ടികളുടെ കാര്യത്തില്‍ റിസ്ക് എടുക്കാന്‍ പറ്റില്ല. സ്ക്കൂളുകളിലേക്ക് കുട്ടികളെ അയയ്ക്കുന്ന കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് ഉത്കണ്ഠയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യമായ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തണം. എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡിനൊപ്പെ ജീവിക്കുകയെന്ന നിര്‍ദ്ദേശം ആദ്യം മുന്നോട്ടുവച്ചത് പ്രതിപക്ഷമാണ്. സ്കൂളുകളും സ്ഥാപനങ്ങളും തുറന്ന് ജനം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരണമെന്നും അദ്ദേഹം പറഞ്ഞു.