റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയെ വേദിയിൽ എത്തി ചുംബിക്കുകയും കവിളിൽ കടിക്കുകയും ചെയ്ത സംഭവത്തിൽ നടി ഷംന കാസിമിനെതിരെ വിമർശനം. തെലുങ്കില്‍ സംപ്രേഷണം ചെയ്യുന്ന ‘ധീ ചാമ്പ്യന്‍സ്’ ഷോയിലെ വിധികര്‍ത്താവാണ് ഷംന. മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാർത്ഥികളെ പ്രശംസിക്കുന്നതിനിടെയാണ് താരം വേദിയിൽവച്ച് കവിളിൽ കടിക്കുകയും ചുംബിക്കുകയും ചെയ്തത്. മത്സരാർത്ഥിക്ക് ചുംബനം നൽകുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാണ്.
ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും കവിളിൽ കടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ ഒട്ടേറെ പേര് വിമര്‍ശനവുമായി രംഗത്തെത്തി. ഷംനയുടെ വികാരപ്രകടനം അതിരുകടന്നുപോയെന്നും വിധികര്‍ത്താവ് ഇങ്ങനെ ചെയ്യരുതായിരുന്നുവെന്നും ഇവര്‍ പറയുന്നു. എന്നാൽ സന്തോഷകരമായ സ്നേഹപ്രകടനം നടത്തുന്നതിനെ കുറ്റപ്പെടുത്തുന്നത് കപടസദാചാരമാണെന്ന് ഷംനയെ അനുകൂലിക്കുന്നവരുടെ അഭിപ്രായം.
ഇതാദ്യമായല്ല ഷംന കാസിം ഇങ്ങനൊരു സ്നേഹപ്രകടനം നടത്തുന്നത്. കഴിഞ്ഞ വർഷവും ഇതേ റിയാലിറ്റി ഷോയ്ക്കിടെ നടി സമാനമായ രീതിയിൽ മത്സരാർഥികളെ പ്രോത്സാഹിപ്പിച്ചിരുന്നു.
ടെലിവിഷൻ റേറ്റിങ് പോയിന്റിന് വേണ്ടിയുള്ള വെറും നാടകം മാത്രമാണെന്നും ചിലർ പറയുന്നു. സംഭവം വിവാദമായിട്ടും നടിയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. ഒരു കന്നഡ സിനിമ ഉൾപ്പെടെ 6-7 പ്രോജക്ടുകളിലേക്ക് നിലവിൽ ധാരണയായിട്ടുണ്ട്. കോവിഡ് കാരണം ഈ സിനിമകളുടെ ചിത്രീകരണം വൈക്കുകയാണ്. അതിനിടെയാണ് ഷംന കാസിം ടിവി ഷോയിൽ വിധികർത്താവായി എത്തിയത്. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ് സിനിമകളിൽ ഷംന കാസിം അഭിനയിച്ചിട്ടുണ്ട്.