ആലപ്പുഴ: വർഗ്ഗീയതക്ക് എതിരെ യൂത്ത് കോൺഗ്രസ് ക്യാംപെയ്ൻ തുടങ്ങുന്നു. ഇന്ത്യ യുണൈറ്റഡ് എന്ന ക്യാമ്പയിൻ ഒക്ടോബർ 2 ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങാനാണ് തീരുമാനം. 1000 കേന്ദ്രങ്ങളിൽ പദയാത്ര നടത്തും.140 മണ്ഡലങ്ങളിൽ ഐക്യ സദസ് സംഘടിപ്പിക്കും. ഒരു ലക്ഷം ഭവനങ്ങളിൽ ഗാന്ധി നെഹ്റു സ്മൃതി സംഗമം നടത്താനും യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി തീരുമാനിച്ചു.
വർഗീയ ചേരിതിരിവുകൾ ഉണ്ടാക്കാൻ അപകടകരമായ ശ്രമം നടക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ പറഞ്ഞു. കുറ്റകൃത്യങ്ങളിൽ പോലും മതം കാണുകയാണ്. തങ്ങൾക്ക് നേട്ടം കിട്ടുമോ എന്നറിയാൻ സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.