പത്തനംതിട്ട: ചങ്ങറ ഭൂസമര നായകൻ ളാഹ ഗോപാലൻ (72) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.കേരളത്തിലെ ഭൂ സമരങ്ങൾക്ക് നേതൃത്വം വഹിച്ചിട്ടുള്ള ഗോപാലൻ ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു.
ചെങ്ങറ സമരം കേരള ചരിത്രത്തിലെ സുപ്രധാന സമരമാണ്. ഹാരിസണ്‍ മലയാളത്തിന്റെ ഭൂമിയില്‍ കുടില്‍ കെട്ടിയാണ് സമരം നടത്തിയത്. അംബേദ്കര്‍ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച നേതാവാണ് അദ്ദേഹം. ദലിതരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു.