തിരുവനന്തപുരം ; വനിതാ ഹോസ്റ്റലിന് മുന്നിലെ നഗ്നതാ പ്രദർശനത്തിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി ഡോക്ടർമാർ പന്തം കൊളുത്തി പ്രതിഷേധിച്ചു. നഗ്നതാ പ്രദർശനം ലൈംഗിക അധിക്ഷേപമല്ലെന്നായിരുന്നു പ്രിൻസിപ്പലിന്റെ മറുപടി. ഇതിൽ പ്രതിഷേധിച്ചായിരുന്നു സമരം.
യുവാവിന്റെ ദൃശ്യം പെൺകുട്ടികൾ മൊബൈൽ ക്യാമറയിൽ പകർത്തിയ ശേഷം മെൻസ് ഹോസ്റ്റലിലുള്ള സഹപാഠികളെ അറിയിച്ചു. ഒടുവിൽ അവർ എത്തിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ പൊലീസിന് കൈമാറുകയും ചെയ്തു.ഇത്തരം സംഭവങ്ങൾ പതിവാണെന്ന് വിദ്യാർഥികൾ പറയുന്നു.