ന്യൂഡൽഹി: കാനഡയിൽ അധികാരം നിലനിർത്തിയ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പിലെ വിജയത്തിന് പധാനമന്ത്രി ജസ്റ്റിന് ട്രൂഡോക്ക് അഭിനന്ദിനങ്ങള്‍. ആഗോള, ബഹുസ്വര വിഷയങ്ങളിലടക്കം ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനാകുമെന്ന് കരുതുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
രണ്ടു വർഷം ശേഷിക്കേയാണ് ട്രൂഡോ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ട്രൂഡോയുടെ ലിബറൽ പാർട്ടി അധികാരം നിലനിർത്തിയെങ്കിലും കേവല ഭൂരിപക്ഷം നേടാനായില്ല. സർക്കാർ രൂപവത്കരണത്തിനു ചെറുകക്ഷികളുടെ പിന്തുണ വേണ്ടിവരും. തുടർച്ചയായ മൂന്നാം തവണയാണ് നാൽപ്പത്തിയൊന്‍പതുകാരനായ ട്രൂഡോ പ്രധാനമന്ത്രിപദത്തിലെത്തുന്നത്.