വയനാട്; യുവാവ് പേവിഷബാധയേറ്റ് മരിച്ചു. മുത്തങ്ങ മൻമഥമൂല കരുണന്റെ മകൻ കിരൺകുമാർ (30) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ വീടിനു സമീപത്തെ ഗ്രൗണ്ടിൽ ഫുട്ബോൾ കളിച്ച ശേഷം വീട്ടിൽ വന്നപ്പോഴാണ് അസ്വസ്ഥതകൾ തുടങ്ങിയത്. വെള്ളം കാണുമ്പോൾ ശ്വാസംമുട്ട് അനുഭവപ്പെട്ടു കൊണ്ടായിരുന്നു തുടക്കം. തുടർന്ന് നൂൽപുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ബത്തേരി താലൂക്ക് ആശുപത്രിയിലുമെത്തിച്ചു.ആശുപത്രിയിൽ വച്ചാണ് ആഴ്ചകൾക്ക് മുൻപ് നായ കാൽമുട്ടിന് മുകളിൽ മാന്തിയ കാര്യം കിരൺ പറയുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ വൈകിട്ട് മരിച്ചു.