ശ്രീനഗര്‍: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി അദ്ധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. ജമ്മു കാശ്മീരിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ക്ക് സര്‍ദാര്‍ ഖാലിസ്ഥാനിയാണ്, നമ്മള് പാകിസ്ഥാനികളാണ്, ബി.ജെ.പി മാത്രമാണ് ഹിന്ദുസ്ഥാനിയെന്നും മെഹ്ബൂബ പറഞ്ഞു.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, അടല്‍ ബിഹാരി വാജ്പേയി തുടങ്ങിയ നേതാക്കള്‍ക്ക് ജമ്മു കാശ്മീരിനെക്കുറിച്ച് ഒരു കാഴ്ചപ്പാട് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഇടയില്‍ വിഭജനം സൃഷ്ടിക്കുയാണ് ചെയ്യുന്നത്.
ജമ്മുവിലെ ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതിന് ശേഷം ഇവിടെ പാലും തേനും ഒഴുകുന്ന നദികള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇന്നിവിടെ രാജ്യത്ത് ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് ഉണ്ട്.
സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്ത പ്രവൃത്തികകള്‍ ആരംഭിച്ചത് മന്മോഹന് സിംഗ് സര്‍ക്കാരിന്റെ കാലത്താണ്. ഇതുവരെ ഒരു പദ്ധതിയും ഇപ്പോഴത്തെ സര്‍ക്കാര്‍ ഇവിടെ ആരംഭിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ പേര് മാറ്റുകമാത്രമാണ് ചെയ്യുന്നത്. പേരു മാറ്റുന്നതിലൂടെ കുട്ടികള്‍ക്ക് തൊഴില്‍ ലഭിക്കില്ല. കേന്ദ്ര സര്‍ക്കാര്‍ താലിബാനെക്കുറിച്ച് സംസാരിക്കുന്നു, അഫ്ഗാനെപ്പറി സംസാരിക്കുന്നു, പക്ഷേ കര്‍ഷകരെയോ തൊഴിലില്ലാത്തവരെയോ കുറിച്ച് സംസാരിക്കാന്‍ അവള്‍ക്ക് മതിയായ സമയമില്ലെന്നും മെഹ്ബൂബ ആരോപിച്ചു.