ന്യൂഡല്‍ഹി: എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി എംപിയുടെ ഡല്‍ഹിയിലെ വസതിക്ക് നേരെ ആക്രമണം. ഹിന്ദുസേനയുടെ അഞ്ച് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തതായി ഡല്‍ഹി പോലീസ് അറിയിച്ചു.
ഡല്‍ഹിയില്‍ അശോക് റോഡിലാണ് ഒവൈസിയുടെ വസതി. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. പേരെഴുതിയ ഫലകം തകര്‍ത്തിട്ടുണ്ട്.
തെലങ്കാന തലസ്ഥാനമായ ഹൈദരാബാദില്‍ നിന്നുള്ള എം പിയാണ് അസദുദ്ദീന്‍ ഒവൈസി.