ആലപ്പുഴ;എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറിയുംഎസ്.എന്‍. ട്രസ്റ്റ് ചെയര്‍മാനുമായ ശ്രീ വെള്ളാപ്പള്ളി നടേശന്റെ ശതാഭിഷേക വേളയില്‍ വസതിയിലെത്തി ജി.സുധാകരന് ഉപഹാരം നല്കി ആദരിച്ചു.
പിന്നാക്ക സമുദായ സംഘടന എന്ന ലേബലിൽനിന്നു കേഡർ സ്വഭാവമുള്ള സമരസംഘടന കൂടിയാക്കി എസ്എൻഡിപി യോഗത്തെ മാറ്റിയതു മാത്രമല്ല, പോഷകസംഘടനകളുടെയും ഘടകങ്ങളുടെയും എണ്ണത്തിൽ കുതിച്ചുചാട്ടവും നടത്തി വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് വെള്ളാപ്പള്ളി നടേശൻ.
1996 ജനുവരി 27ന് എസ്എൻ ട്രസ്റ്റ് സെക്രട്ടറിയായ വെള്ളാപ്പള്ളി അതേ വർഷം നവംബർ 17നു യോഗം ജനറൽ സെക്രട്ടറിയുമായി. സ്വകാര്യമായി ഒട്ടേറെ നഷ്ടങ്ങളുണ്ടെങ്കിലും സമുദായത്തിനും സമൂഹത്തിനും േനട്ടങ്ങളുടെ 25 വർഷമാണു കടന്നുപോകുന്നത്. സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ രംഗങ്ങളിൽ പുരോഗതിയുമുണ്ടാക്കി. എല്ലാ ജില്ലകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ പടുത്തുയർത്താനും അദ്ദേഹത്തിന് കഴിഞ്ഞു.
അതേസമയം തുടർച്ചയായ 57-ാം വർഷവും പൊതുരംഗത്ത് നിറഞ്ഞു നിൽക്കുന്ന വെള്ളാപ്പള്ളി നടേശന്റെ ശതാഭിഷേകം ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷമാക്കാൻ സ്വാഗതസംഘം രൂപീകരിച്ചു.ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് മുൻഗണന. ഇതിനായി 2501 പേരുടെ സ്വാഗത സംഘം രൂപീകരിച്ചു.കർമ്മ പരിപാടികളിൽ രാഷ്ട്രീയ-സാമൂഹിക നിരയിലെ പ്രമുഖരായ ദേശീയ-സംസ്ഥാന നേതാക്കളും വിദ്യാഭ്യാസ-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.